മുടവൂര്‍പ്പാറയില്‍ ഹോംഗാര്‍ഡിനെ നിയമിക്കണം- ബി.ജെ.പി.

Posted on: 12 Sep 2015നെയ്യാറ്റിന്‍കര: മുടവൂര്‍പ്പാറ കവലയില്‍ ഗതാഗത നിയന്ത്രണത്തിനായി സ്ഥിരമായി ഹോംഗര്‍ഡിനെ നിയമിക്കണമെന്ന് ബി.ജെ.പി. മുടവൂര്‍പ്പാറ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ മാറ്റിയതില്‍ യോഗം പ്രതിഷേധിച്ചു.
ദേശീയപാതയില്‍ താന്നിവിള റോഡ് വന്നുചേരുന്ന കവലയാണ് മുടവൂര്‍പ്പാറ. ഇവിടെ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ഇവിടെ ഹോംഗാര്‍ഡിനെ സ്ഥിരമായി ഡ്യൂട്ടിക്ക് നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി യാതൊരു മുന്നറിയിപ്പുമില്ലാതെ ഹോംഗാര്‍ഡിനെ മാറ്റുകയായിരുന്നു.
ഗതാഗത നിയന്ത്രണമില്ലാത്തതിനാല്‍ ഈ കവലയില്‍ അപകടങ്ങള്‍ പതിവാകുകയാണ്. ഗതാഗത തിരക്കേറിയ രാവിലെയും വൈകീട്ടും ഇവിടെ ഹോംഗാര്‍ഡിന്റെ സേവനം അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഹോംഗാര്‍ഡിനെ നിയമിക്കണമെന്ന് ബി.ജെ.പി. മുടവൂര്‍പ്പാറ യൂണിറ്റ് ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram