മര്‍ദനകേസില്‍ അറസ്റ്റില്‍

Posted on: 12 Sep 2015തിരുവനന്തപുരം: നിരവധി കേസ്സുകളിലെ പ്രതിയും തല അടിച്ച് പൊട്ടിച്ച കേസില്‍ ഒളിവിലുമായിരുന്ന പ്രതി നാല് മാസങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. പാറോട്ട്‌കോണം കുന്നാംചരുവിളാകത്ത് വീട്ടില്‍ കൊഴുക്കട്ട അനീഷ് എന്ന് വിളിക്കുന്ന അനീഷ് (26) ആണ് അറസ്റ്റിലായത്.
ഏപ്രില്‍ 30ന് പാറോട്ട്‌കോണം രക്ഷാപുരി പള്ളിക്ക് സമീപം താമസം അനീഷ് ആന്റണിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസ്സിലാണ് ഇയാളെ പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം വീട്ടില്‍ വരവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പേരൂര്‍ക്കട, മണ്ണന്തല പോലീസ് സ്റ്റേഷനുകളിലായി ആറ് കേസ്സുകള്‍ നിലവിലുണ്ട്.
ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, തുമ്പ എസ്.ഐ. ബി.ബിജോയ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram