ഇ-സാക്ഷരതയുടെ ലക്ഷ്യം ശാക്തീകരണം - മന്ത്രി

Posted on: 12 Sep 2015തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ ഇ-സാക്ഷരരാക്കി, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറിനില്‍ക്കുന്നവരുള്‍പ്പെടെ അറിവിലൂടെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ഇ-സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായി നടത്തിയ ഇ-സാക്ഷരതാ പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
പന്ന്യന്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ മുന്‍മന്ത്രി എം.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍, ഐ.ജി. ഗോപകുമാര്‍, ജയില്‍ ഡി.ഐ.ജി. ബി.പ്രദീപ്, ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷ്, വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ.കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram