ഫോട്ടോഗ്രാഫി, പോസ്റ്റര്‍രചനാ മത്സരം

Posted on: 12 Sep 2015തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് ഫോട്ടോഗ്രാഫി, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വനത്തെയും വന്യജീവികളെയും വിഷയമാക്കി കേരളത്തിലെ വനമേഖലയില്‍ ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിന് അയക്കേണ്ടത്. ഒരാള്‍ക്ക് പരമാവധി അഞ്ച് എന്‍ട്രികള്‍ വീതം അയക്കാം. അവസാന തീയതി 26. കവറിന് പുറത്ത് വന്യജീവി ഫോട്ടോഗ്രാഫി മത്സരം 2015 എന്ന് രേഖപ്പെടുത്തിയിരിക്കണം. വനംവകുപ്പ് ഉദ്യോസ്ഥര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. വെബ്‌സൈറ്റ്: www.forest.kerala.gov.in

More Citizen News - Thiruvananthapuram