വാര്‍ഷികം

Posted on: 11 Sep 2015മലയിന്‍കീഴ്: മച്ചേല്‍ നീര്‍ത്തട പദ്ധതി അസ്സോസിയേഷന്‍ മണപ്പുറം ഐശ്വര്യാ യൂണിറ്റ് വാര്‍ഷികം കെ.വേലപ്പന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എന്‍.സുകുമാരന്‍നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു. കൃഷി ഓഫീസര്‍ ചിത്ര, വാര്‍ഡ് അംഗം വത്സലകുമാരി, അയ്യപ്പന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷക സമിതി അംഗങ്ങള്‍ക്ക് ഓണസമ്മാനം നല്‍കി. ഭാരവാഹികളായി എന്‍.സുകുമാരന്‍നായര്‍ (കണ്‍വീനര്‍), എസ്.രാജപ്പന്‍നായര്‍ (ജോ.കണ്‍വീനര്‍), ജി.അയ്യപ്പന്‍നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram