പേയാട് റോഡില്‍ നടപ്പാത കൈയേറുന്നു

Posted on: 11 Sep 2015പേയാട്: കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി പേയാട് റോഡില്‍ കച്ചവട സ്ഥാപനങ്ങള്‍ നടപ്പാത കൈയേറുന്നു. കച്ചവട സ്ഥാപനങ്ങളുടെ സാധനങ്ങള്‍ റോഡിലിറക്കി വയ്ക്കുന്നത് കാല്‍നടയാത്ര ദുസ്സഹമാക്കുന്നു. പേയാട് സ്‌കൂളിന് സമീപവും വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാത കൈയേറിയിട്ടുണ്ട്. അവിടെ വിദ്യാലയത്തിനുള്ളിലെ കൂറ്റന്‍ മരം വീണ് മതിലിടിഞ്ഞ് റോഡിലേയ്ക്ക് വീണിട്ടുണ്ട്. ഇതും വഴിയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുന്നു. അതിവേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലേക്ക് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. റോഡിലെ ഇറക്കി വയ്ക്കലുകള്‍ക്കെതിരെ വിളപ്പില്‍ പഞ്ചായത്ത് മുന്‍പ് നടപടികള്‍ ആരംഭിച്ചെങ്കിലും ഇത് പാതി വഴിയില്‍ അവസാനിച്ചു. വിളപ്പില്‍ പഞ്ചായത്ത് നടപ്പാത ഒരുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

More Citizen News - Thiruvananthapuram