മാതൃഭൂമി ബാവര്‍ച്ചി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ മധുരം മലയാളം

Posted on: 11 Sep 2015കഴക്കൂട്ടം കരിയില്‍ ഔവര്‍ പബ്ലിക് സ്‌കൂളില്‍


കഴക്കൂട്ടം: മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് കഴക്കൂട്ടം കരിയില്‍ ഔവര്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. നടി സ്‌നേഹാനമ്പ്യാര്‍ സ്‌കൂള്‍ പ്രതിനിധി മുഹമ്മദ് സൈനുലാവുദ്ദീന് മാതൃഭൂമി പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ബാവര്‍ച്ചി ഗ്രൂപ്പ് ഓഫ് ഹോട്ടലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അവണാകുഴി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാവര്‍ച്ചി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ മാനേജിങ് പാര്‍ട്‌നര്‍ ലിയാക്കത്ത് അലി, സ്‌കൂള്‍ ചെയര്‍മാന്‍ വാസുദേവന്‍, മാനേജര്‍ കമലാക്ഷി, മാതൃഭൂമി ഏജന്റ് പ്രതിഭാ ജയകുമാര്‍, സ്‌കൂള്‍ സെക്രട്ടറി പന്തളം ഹരി, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram