12000 വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ പാനല്‍ സ്ഥാപിക്കും - വൈദ്യുതി മന്ത്രി

Posted on: 11 Sep 2015തിരുവനന്തപുരം: 12000 വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇത്തരത്തില്‍ അനര്‍ട്ട് സ്ഥാപിക്കുന്ന സോളാര്‍ പാനല്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡുമായി ബന്ധിപ്പിക്കും. മിച്ചം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുക വഴി ഉപഭോക്താവിന് സാമ്പത്തിക ലാഭം നേടാനാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ശ്രീവിദ്യാധിരാജ ബാലിക ഭവന്‍ സ്‌കൂളില്‍ സൗരോര്‍ജ റാന്തലുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അനര്‍ട്ട് ഡയറക്ടര്‍ ടി.മിത്ര, ജനറല്‍ മാനേജര്‍ എം.ഉണ്ണികൃഷ്ണന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ പി.വത്സരാജ്, ടെക്‌നിക്കല്‍ ഓഫീസര്‍ മനോഹരന്‍ ജെ. തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram