ചിറ്റാര്‍ പാലത്തിലെ കുഴിയടച്ചു; ഭാരവണ്ടികളുടെ നിരോധനം തുടരും

Posted on: 11 Sep 2015വിതുര: കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ തേവിയോട്ട് തിരിഞ്ഞ് പേരയം-മുല്ലച്ചിറ വഴി ആനപ്പാറയിലെത്താന്‍ തുടങ്ങിയതോടെ ഒറ്റപ്പെട്ടത് കുണ്ടയം, ചിറ്റാര്‍ മേഖലകള്‍. അതില്‍ത്തന്നെ എട്ടേക്കര്‍, മേക്കുംകര തുടങ്ങിയ ഉപ മേഖലകളും ഉള്‍പ്പെടുന്നു.
ചിറ്റാറിലെ പുതിയ പാലം എത്രത്തോളം വൈകുന്നുവോ അത്രയുംനാള്‍ ബുദ്ധിമുട്ടിലാവുന്നത് കൂടുതലും ഈ മേഖലകളില്‍ ഉള്ളവരായിരിക്കും. ആനപ്പാറ, കല്ലാര്‍, പൊന്മുടി യാത്രക്കാര്‍ അധികദൂരം സഞ്ചരിക്കേണ്ടിയും വരും. മണ്ണ് പരിശോധനയടക്കം പ്രാരംഭനടപടികള്‍ കഴിഞ്ഞിരിക്കുന്ന പുതിയ പാലം യാഥാര്‍ഥ്യമാക്കുകയാണ് വേണ്ടത്. പാലത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടതിനാല്‍ കൃഷി ഒഴിവാക്കി കാത്തിരിക്കുന്ന വസ്തു ഉടമകളും ചിറ്റാറിലുണ്ട്.

More Citizen News - Thiruvananthapuram