കക്കൂസ് മാലിന്യം: ഇടവിളാകം നിവാസികള്‍ ദുരിതത്തില്‍

Posted on: 11 Sep 2015നെടുമങ്ങാട്: വലിയമല ഐ.ഐ.എസ്.ടി.യില്‍ നിന്ന് പുറംതള്ളുന്ന കക്കൂസ് മാലിന്യങ്ങള്‍ ഇടവിളാകത്തെ 21 കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. വലിയ മതില്‍ കെട്ടിതിരിച്ചിട്ടുള്ള ഐ.ഐ.എസ്.ടി.യില്‍ നിന്ന് കക്കൂസ് മാലിന്യം ഉള്‍െപ്പടെ ഇടവിളാകം പ്രദേശത്താണ് ഒഴുക്കി വിടുന്നത്. നാട്ടുകാര്‍ നിരവധി തവണ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
മഴയാകുമ്പോള്‍ ഇടവിളാകത്തെ വീടുകള്‍ക്ക് മുന്നില്‍ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ ഒഴുകിയെത്തി തളം കെട്ടികിടക്കും. അസഹ്യമായ ദുര്‍ഗന്ധം കാരണം പുറത്തിറങ്ങാന്‍ കഴിയില്ല. ആഹാരം കഴിക്കാനോ മറ്റുള്ളവര്‍ക്ക് ഇവിടെ എത്താനോ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ മാലിന്യം ഒഴുകിയെത്തി കിടക്കുന്നതു കാരണം പരിസരം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. പിഞ്ചുകുട്ടികളടക്കമുള്ളവര്‍ ശുചിത്വമില്ലാത്ത ഈ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ഇടവിളാകത്തെ 21 കുടുംബങ്ങളെ രോഗദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിക്ക് പരിഹാരം വേണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സി.പദ്മകുമാരി ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram