ലോക സാക്ഷരതാ ദിനാചരണം നടത്തി

Posted on: 11 Sep 2015കിളിമാനൂര്‍: ജില്ലാ സാക്ഷരതാമിഷന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക സാക്ഷരതാദിനാചരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് അതുല്യം പ്രഖ്യാപനവും സെമിനാറും ജനപ്രതിനിധികളെ ആദരിക്കലും നടന്നു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.താജുദ്ദീന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എസ്.ജലജാഭായി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി.പ്രിന്‍സ്, എസ്.രഘുനാഥന്‍ നായര്‍, എസ്.സുഷമ, കെ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി.ബീന, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.സജീവ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍.ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram