ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

Posted on: 11 Sep 2015കല്ലറ: തുമ്പോട് മുടിപ്പുര ദേവീക്ഷേത്രത്തില്‍ നടന്നുവന്ന യോഗാ പരിശീലനത്തില്‍ ആദ്യബാച്ച് പഠനം പൂര്‍ത്തിയാക്കി. അടുത്ത ബാച്ചിന്റെ പഠനം 13ന് ആരംഭിക്കും.
തുമ്പോട് ദേവീക്ഷേത്ര ട്രസ്റ്റിന്റെ കീഴില്‍ ശ്രീഭദ്രാപീഠം എന്നപേരില്‍ ഒരു സ്റ്റഡിസെന്റര്‍ രൂപവത്കരിച്ചാണ് പരിശീലനം നടത്തുന്നത്. ചെണ്ട, വായ്പ്പാട്ട്, ചിത്രരചന, വയലിന്‍, കരാട്ടെ, നൃത്തം തുടങ്ങിയ വിഭാഗങ്ങളില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമുള്‍പ്പടെ നൂറുകണക്കിനുപേര്‍ ഇവിടെ പരിശീലിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് യോഗാക്ലാസ് ആരംഭിച്ചത്. 26 പേരാണ് ആദ്യബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഒരു ദേവാലയം എപ്പോഴും സമൂഹവുമായി നിരന്തരം ബന്ധപ്പെടണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram