ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുടുംബസംഗമം

Posted on: 11 Sep 2015വര്‍ക്കല: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വര്‍ക്കല ബ്രാഞ്ച് വാര്‍ഷികവും കുടുംബസംഗമവും വര്‍ക്കല താജ്‌ഗേറ്റ് ഹോട്ടലില്‍ നടന്നു. ഡോ.ശ്യാം ഡി.ഗോപാലിനെ പ്രസിഡന്റായും ഡോ.രാമകൃഷ്ണബാബുവിനെ സെക്രട്ടറിയായും ഡോ.സജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. മജീഷ്യന്‍ വര്‍ക്കല മോഹനദാസിന്റെ മാജിക് ഷോയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ശ്രീനടരാജ സംഗീതസഭ ഓണാഘോഷം
വര്‍ക്കല: ശ്രീനടരാജ സംഗീതസഭയുടെ ഓണാഘോഷപരിപാടിയായ നൃത്തനൃത്യങ്ങള്‍ 12ന് വൈകീട്ട് 5.30ന് ഗുരുനാരായണഗിരിയില്‍ നടക്കും.


ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്
വെട്ടൂര്‍: പി.എച്ച്.സി.യില്‍ ഇ.സി.ജി ടെക്‌നീഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം 16ന് 11ന് പി.എച്ച്.സി.യില്‍ നടക്കും.


സീറ്റൊഴിവ്
വര്‍ക്കല: ശിവഗിരി എസ്.എന്‍.മെഡിക്കല്‍ കോളേജ് ഓഫ് നഴ്‌സിങ്ങില്‍ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ്, എം.എസ്സി. നഴ്‌സിങ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ഫോണ്‍: 9447154074.


കുടുംബസംഗമവും ഓണാഘോഷവും
വര്‍ക്കല: ശ്രീനിവാസപുരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമവും ഓണാഘോഷവും 12ന് ശിവഗിരി എസ്.എന്‍.കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മുതല്‍ കലാപരിപാടികള്‍. 11ന് ഓട്ടന്‍തുള്ളല്‍, 12.30ന് ഓണസദ്യ, 1.30ന് കായികമത്സരങ്ങള്‍, 4ന് സമ്മാനദാനം.


അനുശോചിച്ചു

വര്‍ക്കല:
കെ.എസ്.എസ്.പി.യു അംഗം അബ്ദുല്‍ റഹ്മാന്റെ നിര്യാണത്തില്‍ കെ.എസ്.എസ്.പി.യു കുരയ്ക്കണ്ണി യൂണിറ്റ് അനുശോചിച്ചു. പ്രസിഡന്റ് കെ.ശ്രീധരന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സി.രത്‌നാകരന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.

More Citizen News - Thiruvananthapuram