ആശ്രയ കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം

Posted on: 11 Sep 2015വര്‍ക്കല: ആശ്രയ പദ്ധതിപ്രകാരം ഇടവ ഗ്രാമപ്പഞ്ചായത്തിലെ ഏഴ് കുടുബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിച്ചുനല്‍കി. താക്കോല്‍ദാനചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുനിത എസ്.ബാബു ആധ്യക്ഷ്യം വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.അബ്ദുല്‍ റബ്ബ്, കെ.അശോക് കുമാര്‍, പവിത്രന്‍, സിമിലിയ, അസീന, സി.എസ്.അനില്‍കുമാര്‍, കെ.സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram