വെഞ്ഞാറമൂട് കവലയില്‍ അപകടക്കുഴി

Posted on: 11 Sep 2015വെഞ്ഞാറമൂട്:
തിരക്കേറിയ വെഞ്ഞാറമൂട് കവലയിലെ റോഡ് വലിയ കുഴിയായിട്ട് മാസങ്ങളായി. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായി. ഇത്രയുംവലിയ പ്രശ്‌നമുണ്ടായിട്ടും കെ.എസ്.ടി.പി. നടപടിയെടുക്കുന്നില്ല.
വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്ന് ബസിറങ്ങിവരുന്ന സ്ഥലത്താണ് ഹൈവേയില്‍ വലിയകുഴിയുണ്ടായിരിക്കുന്നത്. മഴപെയ്തുകഴിഞ്ഞാല്‍ റോ!ഡില്‍ വെള്ളംനിറഞ്ഞ് കുഴി കാണാനാകില്ല. ആ സമയത്താണ് ഏറ്റവുംകൂടുതല്‍ അപകടം നടക്കുന്നത്. അപകടത്തില്‍ പെടുന്നത് അധികവും ഇരുചക്രവാഹനങ്ങളാണ്.
കഴിഞ്ഞ രണ്ടുദിവസം രാത്രിയുണ്ടായ തോരാത്തമഴയത്ത് രാത്രി 9 മണിക്ക് ശേഷം ഇരുപതിലധികം ഇരുചക്രവാഹനങ്ങളാണ് കുഴിയില്‍ അപകടത്തില്‍ പെട്ടത്.
പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണിക്ക് 2.4 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇപ്പോള്‍ റോഡ് കൂടുതല്‍ മോശമായി.
തുലാവര്‍ഷത്തിനുമുമ്പ് പണി നടത്തിയില്ലെങ്കില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ കഴിയാത്ത സ്ഥിതിയാകും.

More Citizen News - Thiruvananthapuram