മാര്‍ ഇവാനിയോസില്‍ ദേശീയ സെമിനാര്‍

Posted on: 11 Sep 2015തിരുവനന്തപുരം: സിലബസ്സിന്റെ പരിമിതികളെ അതിജീവിക്കുകയും പ്രാേയാഗിക പരിശീലനത്തിനുള്ള പഠനമേഖലകള്‍ കണ്ടെത്തുകയും ചെയ്താല്‍മാത്രമേ വിജ്ഞാനവ്യാപനരംഗത്ത് പുതിയ അന്വേഷണമുണ്ടാകൂവെന്ന് ഭാരതീദാസന്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.തങ്കമുത്തു പറഞ്ഞു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ യു.ജി.സി. നാക് സഹകരണത്തോടെ സംഘടിപ്പിച്ച അധ്യയന, അധ്യാപന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഫ്റ്റ് വെയര്‍ ഒരിക്കലും ഹ്യൂമണ്‍ വെയറിന് പകരമാവില്ലെന്നും അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ കെട്ടിപ്പടുക്കേണ്ടതാണ് ബോധനരീതിയെന്നും അധ്യക്ഷനായിരുന്ന മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിേയാസ് പറഞ്ഞു. അവിനാശിലിംഗം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഷീലരാമചന്ദ്രന്‍, കേരള സര്‍വകലാശാല സോഷ്യോളജി പ്രൊഫ. ജോണ്‍ കട്ടക്കയം, ലയോള കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. എം.കെ.ജോര്‍ജ്, മാര്‍ ഇവാനിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജിജി തോമസ് എന്നിവര്‍ പങ്കെടുത്തു. സെമിനാറില്‍ 150 ഓളം കോളേജ്, സര്‍വകലാശാല അധ്യാപകര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram