ലളിതകലാ അക്കാദമി ചിത്രരചനാ കളരി നടത്തുന്നു

Posted on: 11 Sep 2015



തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി തിരുവനന്തപുരം കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ സഹകരണത്തോടെ ഭാരതീയ വിദ്യാഭവനില്‍ ഏകദിന ബാലചിത്രകല കളരി നടത്തുന്നു. 12 നാണ് പരിപാടി.
12ന് രാവിലെ 9ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ളയുടെ അധ്യക്ഷതയില്‍ ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്ര ചെയര്‍മാന്‍ കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ രാവിലെയുള്ള സെഷനില്‍ ഇന്ത്യന്‍ ചിത്രകലയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പ്രൊഫ. കെ.സി.ചിത്രഭാനു ക്ലാസ്സെടുക്കും. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലളിതകലാ അക്കാദമി സര്‍ട്ടിഫിക്കറ്റ് നല്‍കും.

More Citizen News - Thiruvananthapuram