പ്രകൃതിവിരുദ്ധ പീഡനക്കേസ്; യുവാവ് അറസ്റ്റില്‍

Posted on: 11 Sep 2015വിഴിഞ്ഞം: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുല്ലൂരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ മൂന്നാം ക്ലാസ്സുകാരനെ കുപ്പികൊണ്ടിടിച്ച് ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ പിടിയിലായ പതിനാറുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുല്ലൂര്‍ പിണര്‍നിന്ന വിളാകം വീട്ടില്‍ ഷിജു (30) അറസ്റ്റിലായത്.
ഇയാളുമായി രണ്ട് വര്‍ഷത്തോളം പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ജുവനെയില്‍ കോടതിയില്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയായ 16കാരന്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യമാണ് അയല്‍വാസിയായ ഒന്‍പതുകാരന്റെ മരണത്തിനിടയാക്കിയ സംഭവത്തിന് പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് മൂന്നാം ക്ലാസുകാരന്റെ ദാരുണ കൊലപാതകം നടന്നത്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി വിഴിഞ്ഞം എസ്.ഐ. ജെ.പ്രദീപ് പറഞ്ഞു.

More Citizen News - Thiruvananthapuram