പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ സഹായം

Posted on: 11 Sep 2015തിരുവനന്തപുരം: പത്തോ അതിലധികമോ പട്ടികജാതിക്കാര്‍ചേര്‍ന്ന് രൂപവത്കരിക്കുന്ന സ്വാശ്രയ സംഘങ്ങള്‍ക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതിക്കാര്‍ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നു.
പ്രോജക്ട് തിരുവനന്തപുരം ജില്ലാപട്ടികജാതി വികസന ഓഫീസര്‍, അയ്യങ്കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ 15-നകം നല്‍കണം.

'ശരണ്യ' പദ്ധതിയില്‍ അപേക്ഷിക്കാം

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സ്വയംതൊഴില്‍ സംരംഭമായ 'ശരണ്യ' പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ചെയ്തവര്‍ക്ക് അപേക്ഷിക്കാം. 18നും 55നും മധ്യേ പ്രായമുള്ള കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ള തൊഴില്‍രഹിതരായ വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 50,000 രൂപയാണ് പലിശരഹിത വായ്പയായി അനുവദിക്കുന്നത്. 25,000 രൂപ സബ്‌സിഡി ഉണ്ടായിരിക്കും. അപേക്ഷാഫോം എല്ലാ പ്രവൃത്തിദിവസങ്ങളിലും നെയ്യാറ്റിന്‍കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ലഭിക്കും. ഫോണ്‍: 0471-2222548.

മില്‍മയില്‍ ഒഴിവ്

തിരുവനന്തപുരം: മില്‍മയുടെ അമ്പലത്തറയിലുള്ള ഡയറിയില്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രീഷ്യന്‍) താത്കാലിക തസ്തികയിലേക്ക് 14ന് രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ബാലശാസ്ത്ര പരീക്ഷാതീയതി നീട്ടി

തിരുവനന്തപുരം: ഈവര്‍ഷത്തെ പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ഉത്തരപുസ്തകങ്ങള്‍ സ്‌കൂള്‍തലത്തില്‍ മൂല്യനിര്‍ണയം നടത്തി സമ്മാനാര്‍ഹമായവ സമര്‍പ്പിക്കാനുള്ള അവസാനതീയതി സപ്തംബര്‍ 16 വരെ നീട്ടിയതായി കണ്‍വീനര്‍ പി.ആര്‍. ജയപാലന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram