സ്‌കൂള്‍ക്കെട്ടിടം തകര്‍ന്ന സംഭവം: അന്വേഷണസമിതിയെ നിയമിച്ചു

Posted on: 11 Sep 2015തിരുവനന്തപുരം: മുട്ടത്തറയിലെ ഗവ. മോഡല്‍ പൊന്നറ യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ നഗരസഭ അന്വേഷണ കമ്മീഷനെ നിയമിച്ചു. ചീഫ് എന്‍ജിനിയര്‍ സുലൈമാന്‍, മരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പദ്മകുമാര്‍, വിദ്യാഭ്യാസ സമിതി അധ്യക്ഷ ഷീല എന്നിവരെയാണ് അന്വേഷണ കമ്മിഷനായി മേയര്‍ കെ.ചന്ദ്രിക ഏര്‍പ്പെടുത്തിയത്. അന്വേഷണസമിതി വെള്ളിയാഴ്ച സ്‌കൂളിലെത്തും. ഒരാഴ്ചയ്ക്കുള്ളില്‍ മേയര്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.
ഏഴുവര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തിലെ അടുക്കളയും ഭക്ഷണശാലയുമാണ് ബുധനാഴ്ച ഉച്ചയോടെ തകര്‍ന്നത്. അപകടത്തിനുമുമ്പ് കുട്ടികള്‍ ഭക്ഷണം കഴിഞ്ഞ് ക്ലാസ്സിലേക്ക് മടങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. നിര്‍മ്മാണത്തില്‍ അപാകമുണ്ടെങ്കില്‍ കെട്ടിടം നിര്‍മ്മിച്ച കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram