ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പി വാര്‍ഷികം

Posted on: 11 Sep 2015തിരുവനന്തപുരം: എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ യൂണിറ്റിന്റെ ഒന്നാം വാര്‍ഷികം രോഗികള്‍ക്ക് വിവിധ ആനുകൂല്യങ്ങളോടെ 15 മുതല്‍ 22 വരെ നടക്കും.
കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ചേംബര്‍ ഹൈപ്പര്‍ ബാരിക് യൂണിറ്റായ എസ്.പി. ഫോര്‍ട്ടില്‍ ഏകദേശം 500ല്‍ പരം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കി. ഡയബറ്റിക് ഫൂട്ട്, വെരിക്കോസ് വ്രണങ്ങള്‍, എല്ലുകളില്‍ ഉണ്ടാകുന്ന അണുബാധ, റേഡിയേഷന്‍ ഇവ മൂലമുണ്ടാകുന്ന ഉണങ്ങാത്തതും കാലപ്പഴക്കമുള്ളതുമായ മുറിവുകള്‍ക്ക് വളരെ ഫലപ്രദമായ ചികിത്സയാണിത്. ഡയബറ്റിക് വ്രണങ്ങള്‍ മൂലം അവയവങ്ങള്‍ മുറിച്ചുമാറ്റുന്നത് തടയാനും ചികിത്സ സഹായിക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സയുടെ ഭാഗമായി ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പി ആവശ്യമായി വന്നാല്‍ പ്രത്യേക ഇളവുകളും ലഭിക്കുന്നതാണ്.

More Citizen News - Thiruvananthapuram