വീടിന്റെ പിന്‍വാതില്‍ പൂട്ടുപൊളിച്ച് ഏഴുപവന്‍ കവര്‍ന്നു

Posted on: 11 Sep 2015വെള്ളറട: കാരക്കോണത്തിന് സമീപം വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് ഏഴ് പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. കാരക്കോണം ഇരട്ടകുളത്തിന് സമീപം ചന്ദ്രശ്രീയില്‍ ശ്രീകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാകാം മോഷണം നടന്നതെന്നാണ് നിഗമനം. അടുക്കളവാതില്‍ കുത്തിത്തുറന്ന് മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram