അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ എറണാകുളത്തേക്ക് മാറ്റരുത് - വി.എസ്.

Posted on: 11 Sep 2015തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അടച്ചുപൂട്ടാനും അവശേഷിക്കുന്ന ഭാഗം എറണാകുളത്തേക്ക് മാറ്റാനുമുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തിരുവനന്തപുരത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആരംഭിച്ചത്. ഉത്തരവില്‍ ആറ് ട്രൈബ്യൂണല്‍ അംഗങ്ങള്‍ വേണമെന്നായിരുന്നു തീരുമാനം. ഒരു ബഞ്ച് തിരുവനന്തപുരത്തും ഒരു ബഞ്ച് എറണാകുളത്തും പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു. മൂന്ന് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍മാരെയും നിയമിച്ചു. മൂന്ന് ജുഡീഷ്യല്‍ മെമ്പര്‍മാരെ നിയമിക്കാനുള്ള െപ്രാപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് അയക്കുകയും ചെയ്തു.
യു.ഡി.എഫ്. സര്‍ക്കാര്‍ മൂന്ന് ജുഡീഷ്യല്‍ മെമ്പര്‍മാരുടെ നിയമനം നീട്ടിക്കൊണ്ടുപോയി. ചെയര്‍മാനായിരുന്ന ബാലകൃഷ്ണന്‍നായര്‍ വിരമിച്ചതോടെ കമ്മിഷന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നും വി.എസ്. പറഞ്ഞു.

More Citizen News - Thiruvananthapuram