ബസ് ജീവനക്കാരനെ വെട്ടിയകേസിലെ പ്രതി അറസ്റ്റില്‍

Posted on: 11 Sep 2015തിരുവനന്തപുരം: ബസ്സമയം തെറ്റി ഓടുന്നത് സംബന്ധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു ജീവനക്കാരന് വെട്ടേറ്റു. 'പഴവങ്ങാടി ഗണപതി' ബസിലെ ജീവനക്കാരന്‍ ക്ലിന്റുവിനാണ് വെട്ടേറ്റത്. കേസിലെ രണ്ടാംപ്രതി ഉള്ളൂര്‍ പ്രശാന്ത് നഗര്‍ ഇടിയടിക്കോട് ക്ഷേത്രത്തിനുസമീപം ഉണ്ണികൃഷ്ണനെ (27) യാണ് അറസ്റ്റുചെയ്തത്. ഇയാള്‍ മറ്റൊരു സ്വകാര്യബസിലെ ഡ്രൈവറാണ്.
കഴിഞ്ഞദിവസം രാത്രി കിഴക്കേക്കോട്ട ഭാഗത്തുവെച്ച് പരാതിക്കാരനെ വെട്ടുകത്തികൊണ്ട് കഴുത്തിലും മുതുകിലും കൈയിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സി.ഐ. അജിചന്ദ്രന്‍നായര്‍, എസ്.ഐ. ഷാജിമോന്‍, സി.പി.ഒ.മാരായ അഭിലാഷ് ഗോഡ്വിന്‍, രാജേഷ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

More Citizen News - Thiruvananthapuram