കുടുംബസംഗമം നടത്തി

Posted on: 11 Sep 2015നെയ്യാറ്റിന്‍കര: ധനുവച്ചപുരം വി.ടി.എം. എന്‍.എസ്.എസ്. കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ 'ധനുസ്സ്-93'ന്റെ കുടുംബസംഗമം നടത്തി. അഡ്വ. എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അയിര സുനില്‍കുമാര്‍ അധ്യക്ഷനായി. പാറശ്ശാല ജയമോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. അനില്‍കുമാര്‍, കാര്‍ത്തികേയന്‍ കലമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സമാപനസമ്മേളനം സീരിയല്‍ താരം വിജി ചാക്കോ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ അമരവിള സതീഷ് മുഖ്യപ്രഭാഷണം നടത്തി. അരുണ്‍, പൂതംകോട് ഹരികുമാര്‍, ബൈജുകുമാര്‍, ഡബ്ല്യു.ആര്‍.ഹീബ, അജിത, ഗിരീഷ് പരുത്തിമഠം എന്നിവര്‍ പ്രസംഗിച്ചു.
ധനുസ്സ് ഉപദേശകസമിതി അംഗം ഷിബുകുമാര്‍ കൂട്ടായ്മയുടെ സ്‌നേഹോപഹാരം മോഹനചന്ദ്രന് സമ്മാനിച്ചു. കുട്ടികളുടെയും ധനുസ്സ് അംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.

More Citizen News - Thiruvananthapuram