മഴ തുടരുന്നു: കന്യാകുമാരിയിലും നാഗര്‍കോവിലിലും യാത്രാദുരിതം

Posted on: 11 Sep 2015നാഗര്‍കോവില്‍: രണ്ടുദിവസമായി പെയ്യുന്ന മഴ കന്യാകുമാരിയില്‍ റോഡുകളിലെ യാത്ര ദുരിതമാക്കുന്നു. ജില്ലയില്‍ ബുധനും വ്യാഴവും രാവിലെ തുടര്‍ന്നുപെയ്ത മഴ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ തടസ്സങ്ങളുണ്ടാക്കി. ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലെ കുഴികളിലൂടെ മഴക്കാലയാത്ര വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
നാഗര്‍കോവിലില്‍ ഓട നിര്‍മാണത്തെത്തുടര്‍ന്ന് മണ്ണിട്ട് മൂടിയ റോഡുകളില്‍ ചെളിയില്‍ പുതഞ്ഞ് കാല്‍നടക്കാരും വാഹനയാത്രക്കാരും നന്നേ ബുദ്ധിമുട്ടുന്നു. രാമന്‍പുതൂര്‍, ബീച്ച് റോഡ്, ചെട്ടികുളം, മീനാക്ഷിപുരം റോഡ്, വാട്ടര്‍ടാങ്ക് റോഡുള്‍പ്പെടെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ ചെളിപുതഞ്ഞ് കാണുന്നു. വാഹനങ്ങളും ചെളിയില്‍പ്പുതഞ്ഞ് ഗതാഗത തടസ്സമുണ്ടാക്കുന്നു.
റബ്ബര്‍ പാല്‍വെട്ട്, ചെങ്കല്‍ നിര്‍മാണം ഉള്‍പ്പെടെ തൊഴിലുകളും മുടങ്ങിയ നിലയിലാണ്.

More Citizen News - Thiruvananthapuram