അത്താഴമംഗലം അങ്കണവാടിക്ക് ശിലാസ്ഥാപനം നടത്തി

Posted on: 11 Sep 2015നെയ്യാറ്റിന്‍കര: അത്താഴമംഗലം വാര്‍ഡിലെ ചിറ്റാക്കോട് നിര്‍മിക്കുന്ന 94-ാം നമ്പര്‍ അങ്കണവാടിക്ക് ശിലാസ്ഥാപനം നടത്തി. നഗരസഭ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.
നഗരസഭയുടെ സ്ഥലത്ത് സാമൂഹികനീതി വകുപ്പാണ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടം നിര്‍മിക്കാനായി വകുപ്പ് 13 ലക്ഷം രൂപ വിനിയോഗിക്കും. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ഷിബു അധ്യക്ഷനായി.
ചുണ്ടവിള വാര്‍ഡ് കൗണ്‍സിലര്‍ എ. പ്രഭ, നെയ്യാറ്റിന്‍കര സി.ഡി.പി.ഒ. എസ്. രമാദേവി, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, എന്‍ജിനിയര്‍ ഡേവിഡ് ഡി. മോറിസ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജി.ഒ. ശോഭ, അങ്കണവാടി വര്‍ക്കര്‍ ഡി. ഷീല എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram