നെല്ലനാട്ടെ ആദ്യ പാര്‍പ്പിടസമുച്ചയത്തിന് മുഖ്യമന്ത്രി ശിലയിട്ടു

Posted on: 10 Sep 2015വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപ്പഞ്ചായത്തിലെ ആദ്യ പാര്‍പ്പിട സമുച്ചയത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നാടിന്റെ വികസനത്തിന് അടിസ്ഥാനമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാന്തലക്കോണം ഗ്രാമത്തിലെ ഒരേക്കര്‍സ്ഥലത്താണ് 32 കുടുംബങ്ങള്‍ക്കായി പാര്‍പ്പിട സമുച്ചയം പണിയുന്നത്. 16 എസ്.സി./ എസ്.ടി. വിഭാഗങ്ങള്‍ക്കും 16 ജനറല്‍ വിഭാഗങ്ങള്‍ക്കുമാണ് വീട് പണിത് നല്‍കുന്നത്. എഫ്.എ. സി.ടി.യുടെ ജിപ്‌സം വാള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പണി നടത്തുന്നത്.
പഞ്ചായത്ത് പ്രസിഡ്ന്റ് അനിതാമഹേശന്‍ അധ്യക്ഷനായി.
തലേക്കുന്നില്‍ ബഷീര്‍, അന്‍സജിതാ റസ്സല്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ആര്‍.അപ്പുക്കുട്ടന്‍പിള്ള സ്വാഗതം പറഞ്ഞു. രമണി പി.നായര്‍, ഇ.ഷംസുദ്ദീന്‍, മഹേഷ് ചേരിയില്‍, രാജേന്ദ്രന്‍നായര്‍, വെഞ്ഞാറമൂട് സുധീര്‍, ബേബി സുലേഖ, സുരേഷ്, എം.എസ്. ബിനു, എം.എസ്. ഷാജി, സജിവര്‍ഗ്ഗീസ്, സരളകുമാരി, ബീനാ രാജേന്ദ്രന്‍, എ.എം.റൈസ്, ആര്‍.പി.സുരേഷ്ബാബു, വെഞ്ഞാറമൂട് ശശി, ബാബു കെ.സിതാര, ജ്യോതിസ്, മുഹമ്മദ് അര്‍ഷ്, ചുള്ളാളം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram