സ്ഥലം കൊടുത്താല്‍ വെഞ്ഞാറമൂട്ടില്‍ ബൈപാസ് പരിഗണിക്കും- മുഖ്യമന്ത്രി

Posted on: 10 Sep 2015



വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ ആവശ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തിത്തന്നാല്‍ ബൈപാസ് അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെല്ലനാട് പഞ്ചായത്തിന്റെ പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തിയതിനുശേഷം നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.അപ്പുക്കുട്ടന്‍ പിള്ള സ്വാഗത പ്രസംഗത്തിനിടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍െപ്പടുത്തിയിരുന്നു. താന്‍ കോട്ടയത്തേക്കു പോകുമ്പോള്‍ പലപ്പോഴും വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡിന് വേണ്ടി സ്ഥലം കണ്ടെത്തുകയാണ് എല്ലാ സ്ഥലത്തേയും പ്രധാന പ്രശ്‌നമെന്നും അത് പഞ്ചായത്ത് ഒത്തൊരുമിച്ച് നിന്ന് പരിഹരിച്ചാല്‍ വെഞ്ഞാറമൂട്ടില്‍ ബൈപാസ് വരാന്‍ എല്ലാ സഹായവും ചെയ്തു തരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Citizen News - Thiruvananthapuram