ബസ് യാത്രയ്ക്കിടെ അധ്യാപികയുടെ പണവും രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു

Posted on: 10 Sep 2015പാങ്ങോട്: ബസ് യാത്രയ്ക്കിടയില്‍ അധ്യാപികയുടെ സുപ്രധാന രേഖകളടങ്ങിയ ബാഗും അന്‍പതിനായിരം രൂപയും കവര്‍ന്നു. ഭരതന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക അംബികാകുമാരിയുടെ ബാഗാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പാങ്ങോട് എസ്.ബി.ടി.യില്‍ നിന്ന് പണവുമെടുത്ത് കല്ലറയിലെ ബാങ്കിലേക്ക് സ്വകാര്യബസ്സില്‍ വരുമ്പോഴാണ് സംഭവം. കല്ലറ ബസ് സ്റ്റാന്‍ഡിലിറങ്ങിയപ്പോഴാണ് ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത്. പാങ്ങോട് പോലീസില്‍ പരാതി നല്‍കി.

More Citizen News - Thiruvananthapuram