സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം -വി.എസ്.

Posted on: 10 Sep 2015തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്​പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ അടിമകളായിക്കണ്ട് ചൂഷണം ചെയ്യുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.എസ്. പറഞ്ഞു. നേതാക്കളായ കെ.പി.സഹദേവന്‍, കെ.ഒ.ഹബീബ്, എം.സി.ജോസഫൈന്‍, ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സി.ജയന്‍ബാബു, ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.എന്‍.രാമന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.More Citizen News - Thiruvananthapuram