കെല്‍ട്രോണ്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നിഷേധിക്കുന്നു- ആനത്തലവട്ടം ആനന്ദന്‍

Posted on: 10 Sep 2015തിരുവനന്തപുരം: കെല്‍ട്രോണ്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിന് അനുമതി നിഷേധിക്കുകയാണ് സര്‍ക്കാറെന്ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു. അഖിലേന്ത്യ പ്രസിഡന്റ് എം.വി.ജയരാജന്‍, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram