കേരകര്‍ഷകസംഘം ധര്‍ണ നടത്തി

Posted on: 10 Sep 2015തിരുവനന്തപുരം: നാളികേരത്തിന്റെ വിലത്തകര്‍ച്ച, വെളിച്ചെണ്ണയുടെയും പാമോയിലിന്റെയും ഇറക്കുമതി തുടങ്ങിയവയില്‍ പ്രതിഷേധിച്ച് കേരകര്‍ഷക സംഘം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സി.പി. നാരായണന്‍ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് കുത്തകകളാണെന്നും സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലാല്‍വര്‍ഗീസ് കല്പകവാടി, എ.കെ. ശശീന്ദ്രന്‍, പി.ജി. സുകുമാരന്‍ നായര്‍, ഇമ്മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram