തെരുവുവിളക്കുകള്‍ സ്ഥാപിച്ചു

Posted on: 10 Sep 2015ബാലരാമപുരം: ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ അന്തിയൂര്‍, കല്ലുംമൂട് മുതല്‍ കാഞ്ഞിരംവിളാകം വരെ വൈദ്യുതി ലൈന്‍ വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. തെരുവുവിളക്കുകളുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് എം.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്ലൂവിള ബാബു അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീര്‍, ബാലകൃഷ്ണന്‍, ജയറാം, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വൃക്ഷത്തൈകള്‍ സബ്‌സിഡി നിരക്കില്‍
ബാലരാമപുരം: ബാലരാമപുരം കൃഷിഭവനില്‍ അത്യുല്പാദനശേഷിയുള്ള വൃക്ഷത്തൈകള്‍ വില്പനയ്‌ക്കെത്തി. പ്ലൂവ്, മാവ്, സപ്പോട്ട എന്നിവയുടെ ഗ്രാഫ്റ്റ് തൈകളും മാതളം, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ തൈകളും അടങ്ങിയ ഒരു യൂണിറ്റിന് സബ്‌സിഡി നിരക്കില്‍ 120 രൂപയാണ് വില.

വൈദ്യുതി മുടങ്ങും
ബാലരാമപുരം: കെ.എസ്.ഇ.ബി. കമുകിന്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വൈദ്യുതിലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനാല്‍ 19 വരെ വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് അസി. എന്‍ജിനിയര്‍ അറിയിച്ചു.


പരിസ്ഥിതി സെമിനാര്‍ നടത്തി

ബാലരാമപുരം:
അതിയന്നൂര്‍ വെല്‍ഫയര്‍ ആക്ടിവിറ്റി ഫോര്‍ റൂറല്‍ മാസസ്സിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ബോധവത്കരണ സെമിനാര്‍ നടത്തി. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എം.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍ അധ്യക്ഷനായി. സി.കെ.ഹരീന്ദ്രന്‍, ഗരിജാദേവി, ശൈലജ, അനിത, ലത എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ശൈലകുമാര്‍, ബാലചന്ദ്രന്‍ എന്നിവര്‍ ക്ലൂസ്സെടുത്തു.
കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എന്നിവയുെട സഹായത്തോടെയായിരുന്നു സെമിനാര്‍.

More Citizen News - Thiruvananthapuram