മാതൃഭൂമിക്ക് അഭിനന്ദന പ്രവാഹം

Posted on: 10 Sep 2015ചിറയിന്‍കീഴ്: പെരുമാതുറ പാലം പൂര്‍ത്തിയാക്കാന്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച 'മാതൃഭൂമി'ക്ക് മന്ത്രി ഉള്‍പ്പടെയുള്ള ഉദ്ഘാടന സദസ്സിന്റെ പ്രശംസാ പ്രവാഹം. മാതൃഭൂമിയുടെ സജീവമായ ഇടപെടലുകള്‍ പാലത്തിന്റെ ഓരോഘട്ടത്തിലും മുന്നോട്ടുള്ള പോക്കിന് ഗുണമായി എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.ബാബു പറഞ്ഞു. പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയുള്ള 'മാതൃഭൂമി' വാര്‍ത്തകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുണയായി. പാലത്തിന്റെ പണികളിലെ കാര്യങ്ങള്‍ 'മാതൃഭൂമി' കൃത്യമായി അന്വേഷിക്കുകയും അവ റിപ്പോര്‍ട്ട് ചെയ്യുകും ചെയ്തു. ഇതും പാലം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കാരണമായതായി മന്ത്രി പറഞ്ഞു.
പെരുമാതുറ പാലം പണിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'മാതൃഭൂമി'കൂടെയുണ്ടായിരുന്നുവെന്നും പാലം പണി തണുത്തപ്പോഴൊക്കെ 'മാതൃഭൂമി'യുടെ ഇടപെടലുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൂടാക്കിയെന്നും ചടങ്ങില്‍ പ്രസംഗിച്ച വര്‍ക്കല കഹാര്‍ എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ പ്രസംഗിച്ച മറ്റു ജനപ്രതിനിധികളും 'മാതൃഭൂമി'യുടെ പ്രയത്‌നത്തെ അനുമോദിച്ചു.

More Citizen News - Thiruvananthapuram