വര്‍ഗീയ കലാപങ്ങളെ എതിര്‍ക്കും- വി. ശിവന്‍കുട്ടി

Posted on: 10 Sep 2015തിരുവനന്തപുരം: ബി.ജെ.പി.യുടേയും ആര്‍.എസ്.എസിന്റെയും ദുരാരോപണങ്ങള്‍ കൊണ്ട് വര്‍ഗീയ രാഷ്ട്രീയ കലാപങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. പറഞ്ഞു. കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിനായി പാപ്പനംകോടുള്ള മുസ്ലിം തൈക്കാപ്പള്ളി മാറ്റി സ്ഥാപിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതിനായി ബി.ജെ.പി. അനുവദിക്കുന്നില്ലെന്നും വി. ശിവന്‍കുട്ടി ആരോപിച്ചു. കൈമനം പ്രദേശത്ത് ഹിന്ദു വിശ്വാസികളാണുള്ളതെന്ന് പത്രസമ്മേളനം നടത്തി പറയുന്നത് മതവികാരം ഇളക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണ്. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കുന്നതിനായി ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി. ശിവന്‍കുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.

More Citizen News - Thiruvananthapuram