വിഷ്ണുസഹസ്രനാമ ക്ലാസ്

Posted on: 10 Sep 2015നെയ്യാറ്റിന്‍കര: വിദ്യാധിരാജ വേദാന്തപഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിഷ്ണുസഹസ്രനാമ സ്‌തോത്രം ക്ലാസ് 13ന് വൈകീട്ട് 5ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കും. ഡോ. എം.പി.ബാലകൃഷ്ണന്‍ ക്ലാസ് എടുക്കും.

വിദ്യാരംഭം രജിസ്‌ട്രേഷന്‍
നെയ്യാറ്റിന്‍കര: മാരായമുട്ടം എഴുത്തച്ഛന്‍ നാഷണല്‍ അക്കാദമിയില്‍ വിദ്യാരംഭം രജിസ്‌ട്രേഷന്‍ തുടങ്ങി.


ജന്മദിനമാഘോഷിച്ചു
നെയ്യാറ്റിന്‍കര: അയ്യനവര്‍ സമുദായാചാര്യന്‍ ജോണ്‍ യേശുദാസിന്റെ ജന്മദിനം അയ്യനവര്‍ സൊസൈറ്റി ഊരൂട്ടുകാല ശാഖ ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് രവി അധ്യക്ഷനായി. ശശി പോള്‍രാജ് ഉദ്ഘാടനം ചെയ്തു. എസ്.സുനില്‍കുമാര്‍, സുധാകരന്‍, ജെ.സുകുമാരന്‍, സി.സുകുമാരന്‍, മണി, വിശ്വന്‍, എം.അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


ശിലാസ്ഥാപനം നടത്തി
നെയ്യാറ്റിന്‍കര: അരുവിപ്പുറം പുലിവാതുക്കല്‍ യോഗീശ്വരദേവ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പ്രധാന ക്ഷേത്രത്തിന് ത്യാഗീശ്വരസ്വാമി ശിലാസ്ഥാപനം നടത്തി. തന്ത്രി എന്‍.സുഗതന്‍, ഡോ. ബി. അര്‍ജ്ജുനന്‍, കെ.എസ്.മനോജ് എന്നിവര്‍ പങ്കെടുത്തു.

അധ്യാപക ഒഴിവ്
നെയ്യാറ്റിന്‍കര: തിരുപുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10ന് നടക്കും.


പരിസ്ഥിതിദിനാചരണം നടത്തി
നെയ്യാറ്റിന്‍കര: ഉപാസന എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി പരിസ്ഥിതിദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍, തോട് ശുചീകരിക്കല്‍, പ്രസംഗമത്സരം, പ്രശ്‌നോത്തരി എന്നിവ നടത്തി. കെ.രാജശേഖരന്‍, പി.കെ.വിനോദ്, എസ്.രമ്യ, എസ്.വി.പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.


പാലം നിര്‍മാണം
ആരംഭിക്കണം-ബി.ജെ.പി.
നെയ്യാറ്റിന്‍കര: ചെങ്കല്‍, തിരുപുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാഞ്ചിക്കാട്ട് കടവ് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് ബി.ജെ.പി. നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.സുന്ദരന്‍നാടാര്‍ മന്ത്രിയായിരിക്കുമ്പോള്‍ ഒരിക്കല്‍ പാലം നിര്‍മിക്കാനായി തറക്കല്ലിട്ടതാണ്. പിന്നെ പാലം നിര്‍മാണം എല്‍.ഡി.എഫ്., യു.ഡി.എഫ്. സര്‍ക്കാരുകള്‍ അട്ടിമറിക്കുകയായിരുന്നെന്നും യോഗം ആരോപിച്ചു. പാലം നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുവരുമെന്ന് പ്രസിഡന്റ് എന്‍.പി.ഹരി, ജനറല്‍ സെക്രട്ടറിമാരായ പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചത്തല സുരേഷ് എന്നിവര്‍ അറിയിച്ചു.


പ്രതിഷേധിച്ചു

നെയ്യാറ്റിന്‍കര:
വി.എസ്.ഡി.പി. കോട്ടുകാല്‍ പഞ്ചായത്ത് സെക്രട്ടറി സുരേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു. ചൊവ്വര ഗോപകുമാര്‍, ഷാജി, കുഞ്ഞുമോന്‍, അപ്പുക്കുട്ടന്‍, വിക്രമന്‍, രഘു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram