ഗുരുദേവനെ പൊതുനിരത്തില്‍ അവഹേളിച്ചത് അപമാനം- ഗുരുധര്‍മ്മ പ്രചാരണസഭ

Posted on: 10 Sep 2015ശിവഗിരി: കണ്ണൂരില്‍ ശ്രീനാരായണഗുരുവിനെ നിശ്ചലദൃശ്യത്തിലൂടെ അവഹേളിച്ചത് കേരളത്തിന് അപമാനമാണെന്ന് ഗുരുധര്‍മ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പ്രസ്താവനയില്‍ അറിയിച്ചു. നിശ്ചലദൃശ്യം വലിയൊരുവിഭാഗത്തെ വേദനിപ്പിച്ചു. അവതാരപുരുഷന്മാരെ വികലമായി ചിത്രീകരിക്കുന്നവര്‍ക്ക് നേട്ടത്തെക്കാളും കോട്ടമാകും ഉണ്ടാകുകയെന്ന് തിരിച്ചറിയണം. ആധുനിക കേരളത്തെ രാഷ്ട്രീയത്തിന്റെയും മതസാമുദായിക ചിന്തകളുടെയും തലത്തിലേക്ക് വലിച്ചിഴച്ച് ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നത് വേദനാജനകവും സമാധാനാന്തരീക്ഷത്തിന് ഭീഷണിയുമാണ്. കേരളം മുമ്പും ഇന്നും ജാതിമത രാഷ്ട്രീയ വേര്‍തിരിവിലൂടെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ പരിഹാരമായി ഏറ്റെടുത്തത് ഗുരുദേവനെയും ഗുരുദേവ ദര്‍ശനത്തെയുമാണെന്നും സ്വാമി ഗുരുപ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Thiruvananthapuram