ഗുരുദേവപ്രതിഷ്ഠാവാര്‍ഷികം നടത്തി

Posted on: 10 Sep 2015വെള്ളറട: എസ്.എന്‍.ഡി.പി. യോഗം കരിക്കാമന്‍കോട് ശാഖയുടെ 11-ാമത് ഗുരുദേവപ്രതിഷ്ഠാ വാര്‍ഷികാഘോഷം വിപുലമായ ചടങ്ങുകളോടെ നടന്നു. വൈകീട്ട് നടന്ന പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര യൂണിയന്‍ പ്രസിഡന്റ് എസ്.കെ.അശോക് കുമാര്‍ അധ്യക്ഷനായി. ആവണി ശ്രീകണ്ഠന്‍, കെ.വി.സൂരജ്കുമാര്‍, വൈ.എസ്.കുമാര്‍, എസ്.ദിലീപ്കുമാര്‍, കെ.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗുരുദേവ സമാധിദിനാചരണത്തിന്റെ ഭാഗമായി 21ന് ഗുരുപൂജ, അന്നദാനം, സമാധിപൂജ എന്നിവയുണ്ടായിരിക്കും.

More Citizen News - Thiruvananthapuram