പൂവാര്‍ പൊഴിക്കരയില്‍ തീരദേശ പോലീസ് സ്റ്റേഷന്‍ വരുന്നു

Posted on: 10 Sep 2015പൂവാര്‍: തീരദേശ സംരക്ഷണത്തിനായി പൂവാറില്‍ തീരദേശ പോലീസ് സ്റ്റേഷന്‍ വരുന്നു. സ്റ്റേഷന്റെ നിര്‍മ്മാണം പൂവാര്‍ പൊഴിക്കരയില്‍ തുടങ്ങി. നിലവില്‍ വിഴിഞ്ഞം ഉള്‍പ്പെടെ എട്ട് സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. പുതിയതായി സ്ഥാപിക്കുന്ന പത്ത് സ്റ്റേഷനുകളില്‍ ഒന്നാണ് ഇവിടെ വരുന്നത്.
പൊഴിക്കരയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കളരിപ്പയറ്റ് കേന്ദ്രത്തിനായി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് സമീപത്താണ് പുതിയ സ്റ്റേഷന്‍. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത മാര്‍ച്ച് ആദ്യമോ കെട്ടിടനിര്‍മാണം പൂര്‍ത്തിയാവും എന്നാണ് അധികൃതരുടെ പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് 50 ലക്ഷം രൂപയാണ് കെട്ടിടം നിര്‍മിക്കാന്‍ െചലവഴിക്കുന്നത്. ഒരുനില കെട്ടിടവും മുകളില്‍ വാച്ച് ടവറുമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.
കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് തീരദേശ സ്റ്റേഷനുകളുടെ നിര്‍മ്മാണച്ചുമതല. പൂവാറിനെ കൂടാതെ ജില്ലയിലെ അഞ്ചുതെങ്ങിലാണ് മറ്റൊരു തീരസ്റ്റേഷന്‍ വരുന്നത്. സ്റ്റേഷന്‍ വരുന്നതോടെ പൊഴിക്കരയില്‍ അടിക്കടിയുണ്ടാവുന്ന ദുരന്തങ്ങള്‍ക്കും സമീപപ്രദേശങ്ങളിലെ സാമൂഹ്യവിരുദ്ധശല്യങ്ങള്‍ക്കും പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

More Citizen News - Thiruvananthapuram