എസ്.എന്‍.ഡി.പി. യോഗം പ്രകടനം നടത്തി

Posted on: 10 Sep 2015നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരുവിനെ കുരിശ്ശില്‍ തറച്ച നിശ്ചലദൃശ്യം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം നെയ്യാറ്റിന്‍കര യൂണിയന്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തുകയും യോഗം ചേരുകയും ചെയ്തു.
യൂണിയന്‍ ഓഫീസിന് മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം ടി.ബി. കവല ചുറ്റി ബസ്സ്റ്റാന്‍ഡ് കവലയില്‍ അവസാനിച്ചു. പ്രതിഷേധയോഗം യൂണിയന്‍ പ്രസിഡന്റ് എസ്.കെ.അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ സെക്രട്ടറി ഉണ്ണി മുരളീധരന്‍ അധ്യക്ഷനായി. കെ.വി.സൂരജ്കുമാര്‍, വൈ.എസ്.കുമാര്‍, കെ.സദാശിവന്‍, ആവണി ശ്രീകണ്ഠന്‍, കിരണ്‍ ചന്ദ്രന്‍, മനയം സുരേഷ്, പ്രജേഷ് കുമാര്‍, ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Thiruvananthapuram