ഉദ്ഘാടനം കഴിഞ്ഞ പോലീസ് ഓഫീസ് കോംപ്ലക്‌സിന് നഗരസഭ നമ്പര്‍ നല്‍കിയില്ല

Posted on: 10 Sep 2015നെയ്യാറ്റിന്‍കര: നഗരസഭ നമ്പരിട്ട് നല്‍കാത്തതുകാരണം ഉദ്ഘാടനം കഴിഞ്ഞിട്ടും നെയ്യാറ്റിന്‍കര പോലീസ് ഓഫീസ് കോംപ്ലക്‌സ് തുറന്നുപ്രവര്‍ത്തിക്കാനായില്ല. നമ്പരിടാത്തത് കാരണം സ്റ്റേഷനിലേക്ക് സ്ഥിരമായുള്ള വൈദ്യുതി കണക്ഷന്‍ എടുക്കാനും കഴിയുന്നില്ല.
കഴിഞ്ഞ നാലിനാണ് മന്ത്രി രമേശ് ചെന്നിത്തല നെയ്യാറ്റിന്‍കര പോലീസ് ഓഫീസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്. ഡിവൈ.എസ്.പി., സി.ഐ. ഓഫീസുകള്‍, പോലീസ് സ്റ്റേഷന്‍ എന്നിവ ഒരു കുടക്കീഴിലാക്കാനാണ് പോലീസ് ഓഫീസ് കോംപ്ലക്‌സ് നിര്‍മിച്ചത്.
1.36 കോടി രൂപ മുടക്കിയാണ് മൂന്ന് നിലകളിലായി പോലീസ് ഓഫീസ് കോംപ്ലക്‌സ് പണിതീര്‍ത്തത്. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു കോംപ്ലക്‌സ് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ മുറയ്ക്ക് കെ.പി.എച്ച്.സി.സി. നിയമാനുസൃതം നഗരസഭയ്ക്ക് അപേക്ഷ നല്‍കി. എന്നാല്‍, ഓഫീസ് കോംപ്ലക്‌സ് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെ നമ്പരിട്ട് നല്‍കാന്‍ മാത്രം നഗരസഭയ്ക്കായിട്ടില്ല. താത്കാലിക വൈദ്യുതി കണക്ഷനാണ് ഇപ്പോള്‍ കെട്ടിടത്തിലുള്ളത്. നമ്പരിട്ട് കഴിഞ്ഞാേല സ്ഥിരമായി വൈദ്യുതി കണക്ഷന്‍ ലഭിക്കൂ.

More Citizen News - Thiruvananthapuram