രക്താര്‍ബുദം ബാധിച്ച 17കാരന്‍ ചികിത്സാസഹായം തേടുന്നു

Posted on: 10 Sep 2015നരുവാമൂട്: രക്താര്‍ബുദം ബാധിച്ച 17കാരന്‍ ചികിത്സാ സഹായം തേടുന്നു. നരുവാമൂട് പാറവിള വീട്ടല്‍ പ്രഭര്‍രാജ്-ഷീജ ദമ്പതിമാരുടെ മകന്‍ ടിന്റു ആണ് ചികിത്സയ്ക്കായി സഹായം തേടുന്നത്. ആര്‍.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്ന ടിന്റുവിന് മൂന്ന് കീമോ തെറാപ്പി ചികിത്സകഴിഞ്ഞു. കൂലിപ്പണിക്കാരനായ പ്രഭര്‍രാജിന് ടിന്റുവിന്റെ ചികിത്സാ ചെലവിനാവശ്യമായ പണം കണ്ടെത്താനാകുന്നില്ല. ടിന്റുവിന് ഒരനുജനുമുണ്ട്. ഇതുവരെ നാട്ടുകാരുടെ സഹായത്താലാണ് ചികിത്സ തുടര്‍ന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ടിന്റുവിന്റേയും അമ്മയുടേയും പേരില്‍ ബാലരാമപുരം എസ്.ബി.ടി.യില്‍ 67331232905 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി. കോഡ്-എസ്.ബി.ടി.ആര്‍ 0000035. വിലാസം: ഷീജ, പാറവിളവീട്, അമ്മാനൂര്‍ക്കോണം, നടുക്കാട്, നരുവാമൂട് പി.ഒ. പിന്‍: 695 528.

More Citizen News - Thiruvananthapuram