പാളയത്തെ ഭൂമിയില്‍ നിന്ന് നഗരസഭ പിന്മാറണം -ട്രിഡ

Posted on: 10 Sep 2015തിരുവനന്തപുരം: പാളയത്തുള്ള ട്രിഡയുടെ ഭൂമിയില്‍ കൃഷിചെയ്യാനുള്ള നീക്കത്തില്‍ നിന്ന് നഗരസഭ പിന്മാറണമെന്ന് ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ട്രിഡ കൃഷിനശിപ്പിച്ചുവെന്നും മറ്റുമുള്ള നഗരസഭയുടെ ആരോപണം ദുരുദ്ദേശത്തോടെയുള്ളതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഹഡ്‌കോ മുതലായ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് ട്രിഡ അക്വയര്‍ ചെയ്ത ഭൂമിയാണ് പാളയത്തുള്ളത്. നിരവധിസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് ഒന്നും ചെയ്യാനാവത്ത അവസ്ഥയായിരുന്നു. പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന നൂറോളം സ്ഥാപനങ്ങളെ മാറ്റി രണ്ട് ബ്ലോക്കുകളിലായി പുനരധിവസിപ്പിച്ചാണ് ഇവിടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഭൂമിയാക്കി മാറ്റിയതെന്ന് വേണുഗോപാല്‍ പറഞ്ഞു.

More Citizen News - Thiruvananthapuram