പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Posted on: 10 Sep 2015തിരുവനന്തപുരം: അടിപിടി കേസുകളില്‍ പ്രതിയായ മണക്കാട് ഐരാണിമുട്ടം ചിറപ്പാലത്തിന് സമീപം ടി.സി. 22/579-ല്‍ വിനോജ് (30) നെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. 2011-ല്‍ ആറ്റുകാല്‍ പാടശ്ശേരിയില്‍ ദിലീപിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ പ്രതിയായശേഷം ഒളിവില്‍പ്പോവുകയായിരുന്നു.
ചിറയിന്‍കീഴ്, മംഗലപുരം പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിചന്ദ്രന്‍ നായയര്‍, എസ്.ഐ. പി.ഷാജിമോന്‍, എ.എസ്.ഐ. സുരേഷ്‌കുമാര്‍, സി.പി.ഒ.മാരായ പ്രതീഷ്, ഗോഡ്വിന്‍, അഭിലാഷ്, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിറയിന്‍കീഴ് പോലീസിന്റെ സഹായത്തോടുകൂടിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.

More Citizen News - Thiruvananthapuram