ഗതാഗത നിയന്ത്രണം

Posted on: 10 Sep 2015തിരുവനന്തപുരം: അഖിലേന്ത്യ പോലീസ് അത്‌ലറ്റിക് മീറ്റിനോടനുബന്ധിച്ചുള്ള മാരത്തോണ്‍ ഓട്ടം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ അഞ്ചുമുതല്‍ ശംഖുംമുഖം-വെട്ടുകാട്-മേനംകുളം റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ശംഖുംമുഖം ഭാഗത്തുനിന്നും മേനംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓള്‍ സെയിന്റ്‌സ്-മാധവപുരം-മേനംകുളം വഴിയും കഴക്കൂട്ടം ഭാഗത്തുനിന്നും എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം-ചാക്ക ബൈപാസ് വഴിയും പോകേണ്ടതാണ്. ശംഖുംമുഖം-വെട്ടുകാട്-വേളി-പള്ളിത്തുറ റോഡ് രാവിലെ അഞ്ചുമുതല്‍ ഒമ്പതുമണിവരെ വാഹന വിമുക്തമേഖലയായിരിക്കും.

More Citizen News - Thiruvananthapuram