ഇ-സാക്ഷരതയിലൂടെ പുതിയ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്താം- മന്ത്രി

Posted on: 10 Sep 2015തിരുവനന്തപുരം: ഇ-സാക്ഷരതയിലൂടെ പുതിയ ജീവിത മാര്‍ഗം കണ്ടെത്തണമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഇ-സാക്ഷരത സമാധാനത്തിനും പുരോഗതിക്കും' എന്ന മുദ്രാവാക്യത്തോടെ നടന്ന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. മേയര്‍ കെ.ചന്ദ്രിക, എം.എ.ബേബി എം.എല്‍.എ., സി.പി.ഐ.ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി എം.വിജയകുമാര്‍, സിറ്റിപോലീസ് കമ്മിഷണര്‍ ഷഹീന്‍ അഹമ്മദ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ്‌ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍, ഷീലജോയ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram