വിശ്വകര്‍മദിനം പൊതു അവധിയാക്കണം

Posted on: 10 Sep 2015തിരുവനന്തപുരം: നിയന്ത്രിത അവധിയായ വിശ്വകര്‍മദിനം(സപ്തംബര്‍ 17) പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കേരള വിശ്വകര്‍മസഭ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി.എം.പദ്മനാഭന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ.സോമശേഖരന്‍, വി.എന്‍.ചന്ദ്രമോഹന്‍, ദിനേശ്വര്‍ക്കല, ഇ.എം.രാജപ്പന്‍, കെ.കെ.ഹരി, അഡ്വ. കെ.രാധാകൃഷ്ണന്‍, അഡ്വ. പി. രഘുനാഥന്‍, ജയശ്രീബാബു, എം.രാമകൃഷ്ണന്‍, പി.എസ്.ശങ്കരന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram