മദ്യശാലയ്ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; ഒരാള്‍ പോലീസ് പിടിയില്‍

Posted on: 10 Sep 2015തിരുവട്ടാര്‍: ആറ്റൂരിലെ മദ്യശാലയ്ക്കു മുന്നില്‍ ഓട്ടോയില്‍ എത്തി പെട്രോള്‍ ബോംബ് എറിഞ്ഞ ആളെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പാലപ്പള്ളം സ്വദേശി രാജന്‍ (41) ആണ് പോലീസ് പിടിയിലുള്ളത്. ഇയാള്‍ക്കൊപ്പം ഓട്ടോ ഓടിച്ചെത്തിയ കരുങ്കലിനടുത്ത് വെള്ളിയാവിള സ്വദേശി ഡേവിഡ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മദ്യശാലയ്ക്കു മുന്നില്‍ ആക്രമണം നടന്നത്. ജീവനക്കാര്‍ കട പൂട്ടുന്നതിനായി തയ്യാറാകുന്നതിനിടെയിലാണ് സംഭവം. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുന്‌പോഴേക്കും ഡേവിഡ് ഓടി രക്ഷപ്പെട്ടു. മദ്യലഹരിയില്‍ ഓട്ടോയ്ക്കുള്ളിലിരുന്ന രാജനെ നാട്ടുകാര്‍ പിടികൂടി. ഡേവിഡ് ആവശ്യപ്പെട്ടതനുസരിച്ച് കൂടെ വന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും രാജന്‍ പോലീസിന് മൊഴി നല്‍കി. തിരുവട്ടാര്‍ പോലീസ് അന്വേഷണം തുടരുന്നു.

More Citizen News - Thiruvananthapuram