വെച്ചൂച്ചിറ മധുവിന് യാത്രയയപ്പ്‌

Posted on: 10 Sep 2015തിരുവനന്തപുരം: 34 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധുവിന് വര്‍ക്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഓഫീസില്‍ യാത്രയയപ്പ് നല്‍കി.
മാതൃഭൂമിയുടെ ഉപഹാരം യൂണിറ്റ് മാനേജര്‍ ആര്‍. മുരളിയും ജീവനക്കാരുടെ ഉപഹാരം ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായരും കൊച്ചി സഹകരണ സംഘത്തിന്റെ ഉപഹാരം ചീഫ് റിപ്പോര്‍ട്ടര്‍ പി. അനില്‍കുമാറും കൈമാറി.
ന്യൂസ് എഡിറ്റര്‍ ബി. രമേഷ് കുമാര്‍, പരസ്യം മാനേജര്‍ കെ. അജിത്കുമാര്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആര്‍. ഹരികുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ അനീഷ് ജേക്കബ്, റിസര്‍ച്ച് മാനേജര്‍ ജയപ്രകാശ്, ടെക്‌നിക്കല്‍ മാനേജര്‍ ബിജു മോഹന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷൈജുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.ആര്‍. അരുണ്‍ സ്വാഗതവും ജോര്‍ജ് പുളിക്കന്‍ നന്ദിയും പറഞ്ഞു.
വെച്ചൂച്ചിറ മധുവിന് മാതൃഭൂമി ജേണലിസ്റ്റ് യൂണിയനും യാത്രയയപ്പ് നല്‍കി. ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ചു. ന്യൂസ് എഡിറ്റര്‍ ബി. രമേഷ് കുമാര്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ബി. ജയചന്ദ്രന്‍, സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ജി. ബിനുലാല്‍, ചീഫ് റിപ്പോര്‍ട്ടര്‍മാരായ പി. അനില്‍കുമാര്‍, എസ്.എന്‍. ജയപ്രകാശ്, ചീഫ് സബ് എഡിറ്റര്‍മാരായ ജെ. ബാലചന്ദ്രന്‍, വി.വി. തമ്പാന്‍, സീനിയര്‍ സബ് എഡിറ്റര്‍മാരായ ബോബി തോമസ്, ആര്‍. ജയപ്രസാദ്, സബ് എഡിറ്റര്‍മാരായ പി. സനിത, ബിനു സി. തമ്പാന്‍, രാകേഷ് കെ. നായര്‍, ജി. മഹേഷ്, പ്രൂഫ് റീഡര്‍ എ.വി. അനീഷ്, ലൈബ്രേറിയന്‍ ടി.എസ്. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. വെച്ചൂച്ചിറ മധു നന്ദി പറഞ്ഞു.

More Citizen News - Thiruvananthapuram